വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചേലേമ്പ്ര 11-ാംവാര്‍ഡ് മുസ്‌ലിംലീഗ് സെക്രട്ടറി ചേലൂപ്പാടം കടൂര്‍ എരയമ്പലത്ത് ഹംസയുടെ മകന്‍ ഷമീം(37) ആണ് മരിച്ചത്. രണ്ടുമാസം മുമ്പ് സൗദിയില്‍ നിന്ന് അവധിക്ക് എത്തിയതായിരുന്നു. 
 മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൗദിയില്‍ ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായിരുന്നു. 
ഭാര്യ: മിന്നത്ത്. മകള്‍: നിയ. സാബിതയാണ് മാതാവ്. സഹോദരങ്ങള്‍: ഷഹനാസ്ബാബു, ഷംന. 

Search site