'നടി സിമ്രാനെ തട്ടിക്കൊണ്ടു പോയി' എന്ന് രേഖപ്പെടുത്തിയ പോസ്റ്ററുകളാല്‍ ചെന്നൈ നഗരം നിറഞ്ഞിരിക്കയാണ്. ആരാണ് സിമ്രാനെ തട്ടിക്കൊണ്ടു പോയത്? യഥാര്‍ത്ഥത്തില്‍ സിമ്രാനെ ആരും കടത്തിക്കൊണ്ട് പോയിട്ടില്ല. പ്രമുഖ തമിഴ് ചാനലായ ജയ ടിവിയിലെ സിമ്രാന് അവതാരകയാകുന്ന 'ജാക്ക് പോട്ട്' എന്ന ഗെയിം ഷോയുടെ പ്ര?മോഷനുവേണ്ടിയുള്ളതാണ് ഈ പോസ്റ്ററുകള്‍! കഴിഞ്ഞ ഒരു വര്‍ഷമായി സിമ്രാനാണ് ഈ ഷോയുടെ അവതാരക. സിമ്രാനു മുന്‍പ് ഖുശ്ബുവും നാദിയയുമായിരുന്നു ഇതിന്റെ അവതാരകര്‍. ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം ആണ് തമിഴില്‍ സിമ്രാന്റെ പുതിയ ചിത്രം.
—————
—————
—————
—————
—————
—————
—————
—————