ഹാജിമാര്‍ ആത്മശുദ്ധി കൈവരിക്കണം -കാന്തപുരം

ഹജ്ജിനും ഉംറയ്ക്കും ഇഹ്‌റാം ചെയ്യലോടെ ഹാജിമാര്‍ ആത്മശുദ്ധി കൈവരിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഹാജിമാര്‍ക്ക് യാത്രാമംഗളം നേരാന്‍ ഹജ്ജ് ക്യാമ്പില്‍ എത്തിയതായിരുന്നു കാന്തപുരം. ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, സി.പി. സൈതലവി, കെ.വി. അബ്ദു, എ.കെ. അബ്ദുറഹ്മാന്‍, ഹജ്ജ് വെല്‍ഫെയര്‍ വൈസ് ചെയര്‍മാന്‍ തറയിട്ടാല്‍ ഹസന്‍ സഖാഫി, സെല്‍ ഓഫീസര്‍ അബ്ദുല്‍ കരീം, സെക്രട്ടറി ഇ.സി. മുഹമ്മദ് തുടങ്ങിയവര്‍ കാന്തപുരത്തെ സ്വീകരിച്ചു

Search site