ആത്മീയതയിലേക്ക് മടങ്ങണം - ഖലീലുല്‍ ബുഖാരി തങ്ങള്‍

ജീവിത വിജയത്തിന് ആത്മീയതയിലേക്ക് മടങ്ങുക മാത്രമാണ് വഴിയെന്ന് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ നടന്ന ആത്മീയ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മികച്ച വിജയം നേടിയ മഅദിന്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയതങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പ്രൊഫ. എ.കെ. അബ്ദുല്‍ഹമീദ്, ബീരാന്‍ മുസ്‌ലിയാര്‍ മുതുവല്ലൂര്‍, ഇബ്രാഹിം ബാഖവി മേല്‍മുറി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ബാവ ഹാജി തലക്കടത്തൂര്‍, അബ്ദുഹാജി വേങ്ങര എന്നിവര്‍ പങ്കെടുത്തു.

Search site