സഹോദരന്റെ മകന് വെട്ടിപ്പരുക്കേല്‍പ്പിച്ച 58കാരനെ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂര്‍ ഇക്കു റോഡില്‍ കാരാട്ട് അബ്ദുല്‍ അസീസിനാണു പരുക്കേറ്റത്. സംഭവത്തില്‍ അബ്ദുല്‍ അസീസിന്റെ സഹോദരനായ കാരാട്ട് മൂഹമ്മദ് ഹാജിയുടെ മകന് ഫൈസല്‍ (42)നെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തുതര്‍ക്കമാണു കാരണം. ഇന്നലെ രാവിലെ 11 നു അബ്ദുല്‍ അസീസിന്റെ വീട്ടിലെത്തിയ ഫൈസല്‍ അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ജ്യേഷ്ഠനായ മുഹമ്മദ് ഹാജിയോട് പരാതി പറയാനെത്തിയതായിരുന്നു അബ്ദുല്‍ അസീസ്. ഈ സമയം കത്തിയുമായെത്തിയ ഫൈസല്‍ പിതൃസഹോദരന്റെ തലക്കും കാലിനും വെട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ അബ്ദുല്‍ അസീസിനെ മഞ്ചേരിയില്‍ നിന്നും പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഫൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
—————
—————
—————
—————
—————
—————
—————
—————