തിരൂരില്‍ ഒന്നരക്കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്

ഒന്നരക്കിലോ കഞ്ചാവുമായി മൂന്നുപേരെ എകൈ്‌സസ് സംഘം അറസ്റ്റുചെയ്തു. ഇവരില്‍ ഒരാള്‍ നഗരത്തില്‍ വെച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എകൈ്‌സസ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് കീഴടക്കി.

 കോതമംഗലം സ്വദേശിയും ഇരിങ്ങാവൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പണ്ടാരിവളപ്പില്‍ ഷാജഹാന്‍ (30), തിരൂര്‍ മംഗലം സ്വദേശിയും കാവഞ്ചേരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ചിറയില്‍ മുസ്തഫ (28), വാക്കാട് ഒടയങ്കലത്ത് വിശ്വനാഥന്‍ (48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തിരൂര്‍ രാജീവ് ഗാന്ധിസ്റ്റേഡിയം ഗ്രൗണ്ടിനടുത്തുനിന്ന് എകൈ്‌സസസ് ഇന്‍സ്‌പെക്ടര്‍ പി. ജുനൈദ്, പ്രിവന്റീവ് ഓഫീസര്‍ എ.കെ. രാജേഷ്, സിവില്‍ എകൈ്‌സസ് ഓഫീസര്‍മാരായ എസ്.ജി. സുനില്‍, കെ.പി. മനോജന്‍, കെ. ബാബുരാജ് എന്നിവര്‍ ചേര്‍ന്നാണിവരെ പിടികൂടിയത്. സ്റ്റേഡിയം ടൗണിനടുത്ത് ചിലര്‍ പരസ്യമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

 പ്ലാസ്റ്റിക് കവറുമായി മൂന്നു പേര്‍ നില്‍ക്കുന്നതു കണ്ട ഉദ്യോഗസ്ഥര്‍ അടുത്തുചെന്നപ്പോള്‍ ഓടാന്‍ ശ്രമിച്ച ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചേയ്തതില്‍ സഹായിയായ ഒരാള്‍ തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. പ്രതികളുമായി തിരൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധിക്കുന്നതിനിടയില്‍ മുസ്തഫ ഓടിയെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴിനല്‍കി.

 ഷാജഹാനും മുസ്തഫയും നിരവധി കേസ്സുകളില്‍ പ്രതികളാണെന്ന് എകൈ്‌സസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ തിരൂര്‍ ജില്ലാ ആസ്​പത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ ഹാജരാക്കി.

Search site