ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പ്രിയദര്ശന് ചിത്രം ജൂലൈയില്‍ ആരംഭിക്കും. 'ഗീതാജഞലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ജൂലൈ മധ്യത്തോടെ ആരംഭിച്ചേക്കും.
'ഗീതാജ്ഞലി' ഉടനെത്തുമെന്ന വാര്‍ത്ത മോഹന്‍ലാല്‍ തന്നെയാണ് പുറത്ത് വിട്ടത്. 'പ്രിയദര്‍ശനൊപ്പമുള്ള എന്റെ അടുത്ത ചിത്രം ഗീതാജ്ഞലി അടുത്ത മാസത്തോടെ ആരംഭിക്കും '- ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2011-ല്‍ പുറത്തിറങ്ങിയ 'അറബിയും ഒട്ടകവും പിന്നെ മാധവന് നായരും' ആണ് ലാല്‍- പ്രിയന് കൂട്ടുകെട്ടില്‍ ഇറങ്ങിയ അവസാനത്തെ ചിത്രം.