എ പി വിഭാഗം സുന്നി പ്രവര്‍ത്തകരുടെ സി ഐ ഓഫീസ്‌ മാര്‍ച്ച്‌ നാളെ

എളങ്കൂര്‍ മഹല്ല്‌ ട്രഷററും യൂണിറ്റ്‌ എസ്‌ വൈ എസ്‌ പ്രസിഡണ്ടുമായിരുന്ന തിരുത്തിയില്‍ അബുഹാജിയുടെ മരണത്തിനുത്തരവാദികളെ അറസ്‌റ്റ് ചെയ്ണയമെന്നാവശ്യപ്പെട്ട്‌ എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാളെ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ കാര്യാലയത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തും. എളങ്കൂറില്‍ നടന്നത്‌ ആസൂത്രിതമായ കൊലപാതകമാണെന്നും സംഭവം നടന്ന്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുപതോളം പ്രതികളുള്ള കേസിലെ ഒരു പ്രതിയെപോലും പിടികൂടാന്‍ പൊലീസ്‌ തയ്യാറാകുന്നില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വൈകീട്ട്‌ നാലു മണിക്ക്‌ മഞ്ചേരി ടൗണ്‍ ഹികമിയ മസ്‌ജിദ്‌ പരിസരത്തുനിന്നുമാരംഭിക്കുന്ന മാര്‍ച്ച്‌ എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി പി കെ അബുബക്കര്‍ മാസ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, യു ടി എം ശമീര്‍ പുല്ലൂര്‍ അബ്‌ദുല്‍ റസാഖ്‌ ഹാജി മഞ്ഞപ്പറ്റ, അബ്‌ദുറഹിമാന്‍ കാരക്കുന്ന്‌ പങ്കെടുത്തു. 

Search site