താനൂര്‍ ദേവധാര്‍ മേല്‍പ്പാലം പ്രവര്‍ത്തി അന്തിമഘട്ടത്തിലേക്ക്.

റെയില്‍വേ ലൈനിന് കുറുകെ മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ സ്ഥാപിക്കുന്ന പണി ഇന്ന് തുടങ്ങി
 താനൂര്‍ തിരൂര്‍ കോഴിക്കോട് റൂട്ടിലെ ശേഷിക്കുന്ന പ്രധാന ഗെയറ്റ് അടവുകളിലൊന്നായ ദേവധാര്‍
 റെയില്‍വേ ഗെയറ്റ്് ഓര്‍മ്മയാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍. മേല്‍പ്പാലത്തിന്റെ പണി അവസാനഘട്ടത്തിത്തിലേക്ക്.
 
റെയില്‍വേ ലൈനിന് കുറുകെ മേല്‍പ്പാലത്തിന്റെ സ്പാനുകള്‍ സ്ഥാപിക്കുന്ന പണി ഇന്ന് തുടങ്ങി. മൂന്ന് ദിവസമാണ് ഈ ജോലിക്കായി റെയല്‍വേ അനുവദിച്ചിട്ടുള്ളത് അതും പകല്‍ 12.40 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ രണ്ടു മണിക്കുര്‍ ഇരുപത് മിനിട്ടാണ് അനുവദിച്ചത്.
 ആദ്യദിനത്തില്‍ ഒരു സ്പാനാണ് സ്ഥാപിച്ചത്. ഹൈപവര്‍ ഹൈഡ്രോളിക് ക്രെയിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ പ്രവര്‍ത്തികള്‍ കാണാന്‍ നൂറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടിയത്
 
ഡിസംബറോടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

Search site