ഇന്ത്യയുടെ യുവബാഡ്മിന്റണ് താരം പിവി സിന്ധു ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റെണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ യൂകിനോ നകായിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് എട്ടാം സീഡ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 21-12, 21-13. അരമണിക്കൂറില്‍ താഴെമാത്രമേ മത്സരം നീണ്ടു നിന്നുള്ളു.
ജപ്പാന്റെ തന്നെ അകാനെ യമഗൂച്ചിയാണ് രണ്ടാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി.
സിന്ധുവിനെ കൂടാതെ ഇന്ത്യയുടെ ആനന്ത് പവാറും കെ. ശ്രീകാന്തും രണ്ടാം റൗണ്ടില്‍ എത്തിയിട്ടുണ്ട്. ലോകറാങ്കിംഗില്‍ 12ാം സ്ഥാനത്തുള്ള ഇന്തോനേഷ്യയുടെ സോണി കുന്കോറോയെ തോല്‍പ്പിച്ചാണ് പവാര്‍ രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 21-17, 7-21, 21-18.
ഇന്ത്യന്‍ ബാഡ്മിന്റെന്‍ ലീഗിലെ തകര്‍പ്പന്‍ ഫോം തുടരുന്ന ശ്രീകാന്ത് ജപ്പാന്റെ ഷോ സസാകിയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍ 22-20, 22-24, 21-18.