ബ്ലെസിയുടെ 'കളിമണ്ണ്' ഉയര്‍ത്തുന്ന വിവാദം തുടരവേ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓഗസ്റ്റ് 23 ന് ആണ് കളിമണ്ണ് റിലീസ് ചെയ്യുന്നത്. ശ്വേതാ മേനോനും ബിജു മേനോനും നായികാനായകന്മാരാവുന്ന സിനിമയില്‍ ശ്വേതയുടെ പ്രസവരംഗം ചിത്രീകരിച്ചതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 'യു' സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് നിലപാട് എടുത്തു.എന്നാല്‍, ചിത്രത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം അനുകൂലിക്കുന്നവരും രംഗത്തുവന്നതോടെ ഫെഡറേഷന് നിലപാടില്‍ അയവു വരുത്തേണ്ടിവന്നിരിക്കുകയാണ്.
—————
—————
—————
—————
—————
—————
—————
—————