ആര്യാടന്‍ മുഹമ്മദ്‌ ഞരമ്പുരോഗിയാണെന്ന് കെഎം ഷാജി എംഎല്‍എ

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്‌ ഞരമ്പുരോഗിയായ കടല്‍ക്കിഴവനാണെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി എംഎല്‍എ. കേരള രാഷ്ട്രീയത്തിലെ ഈ ഞരമ്പുരോഗിയായ കടല്‍ക്കിഴവനെ സഹിക്കുന്നതിനു പരിധിയുണ്ടെന്നും, നല്ല വകുപ്പ് കിട്ടാത്തതിന് മുസ്ലീംലീഗിന്റെ മെക്കട്ട് കേറാതെ ആര്യാടന്‍ മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും പോയി ചൊറിയട്ടെയെന്നു പറഞ്ഞ കെഎം ഷാജി, ആര്യാടന് ഒരുതരം ഞരമ്പുരോഗമല്ല പലതരം ഞരമ്പു രോഗങ്ങളുണ്ടെന്നും, ലീഗിന്റെ മെക്കിട്ടുകേറാന്‍ വന്നാല്‍ താനടക്കമുള്ള ആണുങ്ങള്‍ ആര്യാടന്റെ എല്ലാ ഞരമ്പുരോഗവും അവസാനിപ്പിക്കുമെന്നും ആര്യാടന്റെ എല്ലാ പുണ്ണും മാന്തി പുറത്തിടുമെന്നും കൂട്ടിച്ചേര്‍ത്തു.

Search site