മലപ്പുറത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറ്

ഇന്ന് വൈകീട്ട് മങ്കട നിയോജക മണ്ഡലത്തിലെ കൊളത്തൂരില്‍ സര്‍ക്കാര്‍ കോളേജ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് കല്ലേറുണ്ടായത്. മുഖ്യമന്ത്രിക്ക് കരിങ്കൊടികാണിക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. ഇതെ തുടര്‍ന്ന് പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശി. ഇതോടെ ഡിവൈഎഫ്‌ഐക്കാര്‍ പോലീസിനു നേരെയും കല്ലെറിഞ്ഞു.

Search site