ജര്‍മ്മന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ബി.എം.ഡബ്യൂ ഇലക്ടിക്ക് കാറുമായി രംഗത്ത്. ലണ്ടനിലും ന്യൂയോര്‍ക്കിലും ബെയജിങിലുമായി നടക്കുന്ന ചടങ്ങില്‍ ബി.എം.ഡബ്ലൂ കമ്പനിയുടെ ഇലക്ട്രിക്ക് കാറുകള്‍ നിരത്തിലിറങ്ങും.
2.7 ബില്യണ്‍ രൂപ മുതല്‍ മുടക്കിയ ഐ3 മോഡല്‍ ഇലക്ട്രിക്ക് കാര്‍ ബി.എം.ഡബ്ലുവിന് ഒരു നിര്‍ണ്ണായക വഴിത്തിരിവായിരിക്കുംഇലക്ട്രിക്ക് യുഗത്തിന്റെ ഉദയത്തിലാണ് ഞങ്ങള്‍ എന്ന് ബി.എം.ഡബ്ലൂ സെയില്‍സ് മേധാവി റോബര്‍ട്ട്സണ്‍ പറഞ്ഞു.
27 ലക്ഷം രൂപ വരെയാകും ഐ3യുടെ വില. പ്രമുഖ കാര്‍ നിര്മ്മാണ് കമ്പനികളായ നിസാന്‍. ടൊയാട്ടാ, ജനറല്‍ മോട്ടോര്‍സ്, ഓഡി തുടങ്ങിയ കമ്പനികള്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണം റദ്ദാക്കിയിരുന്നെങ്കിലും ബി.എം.ഡബ്ലൂ ഉദ്ദ്യമവുമായി മുന്നോട്ട് പോവുകയായിരുന്നു.