യുഡിഎഫിന്റെ വിജയം നിര്‍ണയിക്കുന്നത്‌ ലീഗ്‌: കെ പി എ മജീദ്‌

തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്‌ഥാനാര്‍ഥികളുടെ വിജയം നിര്‍ണയിക്കുന്നത്‌ മുസ്ലീം ലീഗാണെന്ന്‌ കെപിഎ മജീദ്‌. ലീഗിനെ എതിര്‍ക്കുന്നവരുമുണ്ട്‌. എന്നാല്‍, അവരെയും സഹായിക്കുന്ന സമീപനമാണ്‌ ലീഗിന്റേതെന്നും മജീദ്‌ പറഞ്ഞു. മുസ്ലീം ലീഗ്‌ വയനാട്‌ പാര്‍ലമെന്റ്‌ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന രീതിയിലാണ്‌ സംസാരിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയിലും കണ്ണൂരിലും വിജയിച്ചത്‌ കോണ്‍ഗ്രസാണെങ്കിലും ലീഗിന്റെ പതാകയാണ്‌ ഉയര്‍ന്നു പറന്നതെന്ന്‌ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ഈ മണ്ഡലങ്ങള്‍ എല്‍ഡിഎഫ്‌ ഉപേക്ഷിക്കുന്നതാണ്‌ നല്ലതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

TIRURANGADI

ചെമ്മാട്ട് ബസ്സിടിച്ച് യാത്രക്കാരന് പരിക്ക്

ചെമ്മാട്ട് ബസ്സ് കാത്ത് നിന്ന വൃദ്ധന്റെ കാലിലൂടെ ബസ് കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ കാക്കഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന്‍ (72) നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.   പരപ്പനങ്ങാടി ഭാഗത്തേക്കുള്ള സ്റ്റാന്‍ഡില്‍ വെച്ച്...

മദ്യപിച്ച് വാഹനമോടിച്ചയാള്‍ പിടിയില്‍

മദ്യപിച്ച് ഗുഡ്‌സ് ഓട്ടോ ഓടിച്ച അരുണഗിരി എന്ന ആളെ എസ്.ഐ എ. സുനില്‍ അറസ്റ്റു ചെയ്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കും അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഓട്ടോറിക്ഷയും എസ്.ഐ പിടികൂടി.

തിരൂരങ്ങാടി താലൂക്ക് ആസ്പത്രി പുതിയ കെട്ടിടമൊരുങ്ങുന്നു

താലൂക്ക് ആസ്പത്രിയില്‍ എന്‍. ആര്‍. എച്ച് .എം ഫണ്ടില്‍ നിര്‍മിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കെട്ടിടം പണി പുരോഗമിക്കുന്നു. മൂന്നര കോടി രൂപ ചെലവിലാണ് നിലവിലെ പ്രസവ വാര്‍ഡിന് പിറകില്‍ രണ്ടു നില കെട്ടിടം പണിയുന്നത്. 13000 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. കെട്ടിടത്തിന്റെ താഴെ നിലയുടെ...

കൊളപ്പുറത്ത് വീണ്ടും അപകടം. പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ

കൊളപ്പുറത്ത് വീണ്ടും അപകടം. ഇന്നലെ രാത്രി 9 മണിയോടെയാണ് പിക്കപ്പ് വാൻ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്. തൃശൂരിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. ചാറ്റൽ മഴയെ തുടർന്ന് മുകളിൽ ഷീറ്റ് വിരിക്കുന്നതിനായി റോഡോരത്ത് നിർത്തിയ ഉടനെ വാൻ തെന്നി...

റോഡ് പ്രവൃത്തി തുടങ്ങി

 ചെമ്മാട് കൊടിഞ്ഞി റോഡിന്റെ പ്രവൃത്തി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. റോഡ് അറ്റകുറ്റപണിയും പൂര്‍ണ്ണമായുള്ള ടാറിങ്ങുമാണ് നടത്തുന്നത്. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റകുറ്റപണിയാണ് നടക്കുന്നത്.   ഇതൊടൊപ്പം തന്നെ...

എന്‍.പി.ആര്‍ എടുത്തവര്‍ക്ക് ആധാര്‍ ലഭിച്ചില്ലെന്ന് പരാതി

എന്‍.പി.ആര്‍ എന്റോള്‍ ചെയ്ത ആര്‍ക്കും ആധാര്‍ ലഭിച്ചില്ല, തെന്നലക്കാര്‍ ആശങ്കയില്‍. ഗ്യാസ് സബ്‌സിഡി ലഭിക്കണമെങ്കില്‍ നവംബര്‍ 10 നകം ആധാര്‍ നമ്പര്‍ എത്തിക്കണമെന്ന നിര്‍ദേശം വന്നതോടെ തെന്നല പഞ്ചായത്തുകാര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തിലാണ്.   2012 നവംബറിലാണ് തെന്നല...

തലപ്പാറയില്‍ മിനിബസ്സ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ്സ് കുന്നിടിച്ച് മുന്നോട്ട് നീങ്ങിയ ട്രാക്ടറിലെ ഉപകരണങ്ങളിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരില്‍ പലര്‍ക്കും നിസാര പരിക്കേറ്റു. കുന്നുംപുറത്ത്...

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്.

കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, കോഴിക്കോട് വലിയ ഖാസി എന്നിവരാണ് വിവരം അറിയിച്ചത്.

ആവേശത്തിരയിളക്കി പാലത്തിങ്ങലില്‍ പോത്തുപൂട്ട് മത്സരം

പാലത്തിങ്ങല്‍ നകരയില്‍ നടന്ന പോത്തുപൂട്ടുമത്സരം കണികളില്‍ ആവേശത്തിരയിളക്കി. പാലത്തിങ്ങല്‍ പിസി ബാവയുടെ കണ്ടത്തിലാണ് പൗരസമിതി പാട്ടശ്ശേരി കുഞ്ഞാമുഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നടത്തിയത്.. പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള 39 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍...

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു.    വേങ്ങര നെടുമ്പറമ്പ് കുന്നുംപുഴക്കല്‍ അന്‍വര്‍ സാദിഖിന്റെ ഭാര്യ ജംഷീറ (24) ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആസ്പത്രിയില്‍...

Search site