കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു യുവതിക്ക് പരിക്കേറ്റു. 
 
വേങ്ങര നെടുമ്പറമ്പ് കുന്നുംപുഴക്കല്‍ അന്‍വര്‍ സാദിഖിന്റെ ഭാര്യ ജംഷീറ (24) ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി എം കെ എച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 
 
ഇന്നലെ രാവിലെ 11 മണിക്കാണ് അപകടം. തലപ്പാറ ഭാഗത്തു നിന്നും വേങ്ങരയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കൊളപ്പുറത്തിനടുത്ത ഓവുപാലത്തില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ കാര്‍ മരത്തിനിടയില്‍ കുടുങ്ങി. കാറില്‍ അന്‍വര്‍ സാദിഖും ഭാര്യയും കുട്ടിയുമുണ്ടായിരുന്നു.

Search site