പ്രത്യേക സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുക. ചില സംഗീതസംവിധായകരുടെ പാട്ടില്‍ പാടിഅഭിനയിക്കുക തുടങ്ങിയവയെല്ലാം വലിയ ഭാഗ്യങ്ങളായിട്ടാണ് ചലച്ചിത്ര ലോകം കാണുന്നത്. എത്ര പേരെടുത്തവരായാലും ചില നടന്മാര്ക്കും നടിമാര്‍ക്കും കിരയറില്‍ ഇത്തരം ഭാഗ്യങ്ങള്‍ ലഭിക്കാറില്ല. ചില തുടക്കക്കാര്ക്കാവട്ടെ ഇതെല്ലാം ലഭി്ക്കുകയും ചെയ്യും. അത്തരത്തിലൊരാളാണ് പൃഥ്വിരാജ്.
കരിയറിന്റെ ആദ്യകാലത്തുതന്നെ മണിരത്നത്തിന്റെ ചിത്രത്തിലഭിനയിക്കുക, മൂന്ന് ഇന്ത്യന്‍ ഭാഷകളില്‍ പടങ്ങള്‍ ചെയ്യുക തുടങ്ങിയ ഭാഗ്യങ്ങളെല്ലാം പൃഥ്വിക്ക് സ്വന്തമാക്കാനായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു അതുല്യാവസരം കൂടി പൃഥ്വിയെ തേടിയെത്തിയിരിക്കുന്നു. ഓസ്കാര്‍ ജേതാവായ എ.ആര് റഹ്മാന്റെ സംഗീത സംവിധാനത്തില്‍ രണ്ടാം തവണയും പാടിയഭിനയിക്കാനാണ് പൃഥ്വിക്ക് അവസരം ലഭിച്ചിരിക്കുന്നത്.
തമിഴില്‍ വസന്തബാലന് ഒരുക്കുന്ന കാവ്യ തലൈവന് എന്ന ചിത്രത്തില്‍ പൃഥ്വിയാണ് നായകനാകുന്നത്. ഈ ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വ്വഹിക്കന്നത് റഹ്മാനാണ്. നേരത്തേ രാവണ്‍ എന്ന മണിരത്നം ചിത്രത്തിന് വേണ്ടിയും റഹ്മാനായിരുന്നു സംഗീതം കൈകാര്യം ചെയ്തിരുന്നത്. ആ ചിത്രത്തിലും പൃഥ്വിക്ക് ഒരു ഗാനരംഗമുണ്ടായിരുന്നു. അങ്ങാടിത്തെരു പോലുള്ള മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച വസന്ത ബാലന് പൃഥ്വിയെ നായകനാക്കി ചെയ്യുന്ന പ്രൊജക്ട് ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്.