ജനമൈത്രി പോലീസ് വസ്ത്രം ശേഖരിച്ച് നല്‍കി

ജനമൈത്രി പോലീസും കുടുംബാംഗങ്ങളും ശേഖരിച്ച വസ്ത്രങ്ങള്‍ സമന്വയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. വസ്ത്രങ്ങള്‍ അച്ചനള ചോലനായ്ക്കരുടെ ആദിവാസി കോളനിവാസികള്‍ക്ക് കൈമാറും.
 
 ചടങ്ങില്‍ എസ്.ഐമാരായ എ. സുനില്‍, കെ.വി. മണി, റൈറ്റര്‍ നാരായണന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഗ്രന്ഥശാല പ്രസിഡന്റ് റിയോണ്‍ ആന്റണി, ബ്ലോക്കംഗം കടവത്ത് മൊയ്തീന്‍കുട്ടി, കെ.പി. യൂനസ് സലീം, എല്‍.പി. പ്രഭാകരന്‍, മൊയ്തീന്‍ കോയ വെളിമുക്ക് എന്നിവര്‍ പ്രസംഗിച്ചു.

Search site