ബസ്സും ജീപ്പും കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസ്സും ജീപ്പും കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ ബസ് കണ്ടക്ടറെ മര്‍ദിച്ചു.
 
 തിങ്കളാഴ്ച വൈകീട്ട് 5.30ന് വെന്നിയൂര്‍ കാച്ചടിയിലാണ് അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും കോട്ടയ്ക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന വൈലത്തൂര്‍ കറുവാട്ടില്‍ ഏനുഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ(70)യ്ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയ്ക്കല്‍ അല്‍മാസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടര്‍ പാലാ ചീരിപ്ലാക്കില്‍ ജിംമാത്യു(38)വിനാണ് മര്‍ദനമേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

Search site