90 കാരനായ കോണ്‍ഗ്രസ് നേതാവ്‌ യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ

പ്രായം ഒന്നിനും ഒരു തടസമല്ല. ഇത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ഡി. തിവാരി. തിവാരി യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ യു ട്യൂബില്‍ വൈറലാകുകയാണ്. പൊതു പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ നേതാവ് പരിപാടി അവതാരകയായ യുവതിയോടൊപ്പം നൃത്തം ചവിട്ടുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
 
പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത തിവാരി യുവതിയുടെ ചുമലില്‍ പിടിച്ചു വലിച്ചാണ് നൃത്തം ചെയ്തത്.
 
അടുത്തിടെ 90 കാരനായ തിവാരിക്കെതിരെ ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖര്‍ എന്ന യുവാവ് നല്‍കിയ പിതൃത്വ നിര്‍ണ്ണയ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം തിവാരിക്കെതിരായിരുന്നു.
 
3 തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി 2002-2007 കാലഘട്ടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു.

Search site