27 മദ്രസകള്‍ക്ക് സമസ്ത അംഗീകാരം

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 27 പുതിയ മദ്രസകള്‍ക്ക് അംഗീകാരം നല്‍കി. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് അംഗീകാരം. ഇതോടെ സമസ്തയ്ക്ക് കീഴിലുള്ള മദ്രസകളുടെ എണ്ണം 9324 ആയി.
 
 കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുള്‍ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

Search site