200 കോടിയും പിന്നിട്ട് ചെന്നൈ എക്‌സ്പ്രസ് കുതിക്കുന്നു

റെക്കോര്‍ഡുകളില്‍ നിന്നും റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന കിംഗ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ടു. രണ്ടാഴ്ച പിന്നിട്ടപ്പൊഴേക്കും 200 കോടിയാണ് ചിത്രം വാരിയത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും മുഖ്യവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹിറ്റ്‌മേക്കര്‍ രോഹിത് ഷെട്ടിയാണ്. 
 
പെരുന്നാള്‍ ദിനമായ ആഗസ്റ്റ് എട്ടിന് റിലീസായ ചിത്രം ആദ്യ വാരം തന്നെ 100 കോടി ക്ലബിലെത്തി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. 100 കോടി വേഗത്തില്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും ചെന്നൈ എക്‌സ്പ്രസ് സ്വന്തമാക്കിയിരുന്നു.
 
യു ടിവി മോഷന്‍ പിക്‌ചേഴ്‌സും ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ്ചില്ലീസ് എന്റെര്‍ടെന്‍മെന്റും ചേര്‍ന്നാണ് ചെന്നൈ എക്‌സ്പ്രസ് നിര്‍മ്മിച്ചിരിക്കുന്നത്. 75 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.

Search site