ഹജ്ജ്: തീര്‍ഥാടകര്‍ ഇന്നെത്തും; ആദ്യ വിമാനം നാളെ

കരിപ്പൂര്‍ ഹജ്ജ്ഹൗസിലെ സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ ചൊവ്വാഴ്ച മുതല്‍ തീര്‍ഥാടകരെത്തും. ആദ്യ ഹജ്ജ് വിമാനം ബുധനാഴ്ച രാവിലെ 9.05ന് പുറപ്പെടും.
 
 സംസ്ഥാന ഹജ്ജ്ക്യാമ്പ് പുലര്‍ച്ചെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ആദ്യ സംഘത്തിന്റെ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യുന്നത് കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദാണ്.
 
 ആദ്യ വിമാനത്തില്‍ 300 യാത്രക്കാരാണുള്ളത്. ഈ വര്‍ഷം 8778 പേരാണ് കരിപ്പൂര്‍ വഴി യാത്രയാകുന്നത്. ഹജ്ജ്ഹൗസില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഹജ്ജ്‌സെല്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
 10,000 ലിറ്റര്‍ കുപ്പിവെള്ളം ക്യാമ്പിലെത്തിച്ചതായി ചുമതലയുള്ള കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ പറഞ്ഞു.

Search site