സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഫ്ളയിങ് അക്കാദമിയില്‍ ചേരാം

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ളയിങ് ട്രെയ്നിങ് സ്ഥാപനമായ ഇന്ദിര ഗാന്ധി രാഷ്ട്രീയ യുറാന്‍ അക്കാദമിയില്‍ പരിശീലനം നേടാന്‍ ഇപ്പോള്‍ അവസരം. മള്‍ട്ടി എന്‍ജിന്‍ എയര്‍ ക്രാഫ്റ്റുകള്‍വരെ പറപ്പിക്കാനുള്ള ലൈസന്‍സാണ് ഇവിടെ പരിശീലനം നേടുന്നവര്‍ക്ക് നല്‍കുന്നത്. അക്കാദമിയിലെ സി.പി.എല്‍ കോഴ്സിനൊപ്പം കാണ്‍പൂരിലെ ഛത്രപതി സാഹു ജി മഹാരാജ് യൂനിവേഴ്സിറ്റിയുടെ ബി.എസ്സി (ഏവിയേഷന്‍) ബിരുദ കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അവസരവും ലഭിക്കും. ആകെ 75 സീറ്റുകളാണുള്ളത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഒ.ബി.സിക്കും സീറ്റ് സംവരണമുണ്ട്. പ്രായം 17 വയസ്സ് കവിയരുത്.  10, +2 തലത്തില്‍ ഇംഗ്ളീഷ് പാസായിരിക്കണം. മാത്തമാറ്റിക്സിനും ഫിസിക്സിനും കുറഞ്ഞത് 55 ശതമാനം മാര്‍ക്കുവേണം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഒ.ബി.സിക്കും 50 ശതമാനം മാര്‍ക്കു മതി. പരിശീലന ഫീസ് 32.6 ലക്ഷം രൂപയാണ്. 12.30 ശതമാനം നികുതി പുറമെ യൂനിഫോം, സ്റ്റഡി മെറ്റീരിയല്‍സ്, നാവിഗേഷന്‍ കമ്പ്യൂട്ടര്‍, ഹെഡ് ഫോണ്‍, ലൈസന്‍സ് ഫീസ് തുടങ്ങിയ ഇനത്തില്‍ ഒരു ലക്ഷം രൂപ ചെലവുവരും. താമസ-ഭക്ഷണ ചെലവ് പ്രതിമാസം 8000 രൂപ. എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ, പൈലറ്റ് ആപ്റ്റിറ്റ്യൂഡ്/സൈക്കോ മെട്രിക് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശത്തിന് യോഗ്യരായവരെ തെരഞ്ഞെടുക്കുക. ദല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, റായ്ബറേലി, മുംബൈ എന്നിവിടങ്ങളില്‍ നവംബര്‍ 17ന് രാവിലെ 10 മണി മുതലാണ് പ്രവേശപരീക്ഷ. ജനറല്‍ ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, റീസണിങ് ആന്‍ഡ് കറന്‍റ് അഫയേഴ്സ് എന്നിവയാണ് വിഷയങ്ങള്‍. പൈലറ്റ് ആപ്റ്റിറ്റ്യൂഡ്/സൈക്കോ മെട്രിക് ടെസ്റ്റില്‍ വിജയിക്കുന്നവരെ മാത്രമേ പ്രവേശത്തിന് പരിഗണിക്കൂ. ഇക്കാര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഒ.ബി.സിക്കും പ്രത്യേക ആനുകൂല്യങ്ങളൊന്നുമില്ല. അപേക്ഷാ ഫീസ് 6000 രൂപയാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഫീസില്ല. ഇത് റായ്ബറേലിയില്‍ മാറത്തക്കവിധം അക്കാദമിയുടെ പേരില്‍ ഡി.ഡി ആയി നല്‍കണം. അപേക്ഷാ ഫോറത്തിന്‍െറ മാതൃകയും വിശദവിവരങ്ങളും www.igrua.gov.in എന്ന വെബ്സൈറ്റില്‍. അപേക്ഷാഫോറം The Director, Indira Gandhi Rashtriya Uran Akademi, Fursatganj Airfield, RAEBARELI (U.P) – PIN  -229302 എന്ന വിലാസത്തില്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ആണ്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് അക്കാദമി. - See more at: https://www.madhyamam.com/education/node/1250#sthash.ZRebAxwr.dpuf

Search site