സ്വകാര്യത പങ്കിടാന്‍ എടിഎം സെന്ററുകളും...!

പ്രണയകേളികളുടെ ഇടത്താവളമായി ഡല്‍ഹി മെട്രോ ട്രെയിനുകള്‍ മാറുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയുടെ ചൂടാറും മുമ്പ്‌ തലസ്‌ഥാനത്തെ എടിഎം സെന്ററുകളും സമാന വിവാദത്തില്‍. ഡല്‍ഹിയിലെ കാമുകീകാമുകന്‍മാര്‍ എടിഎം സെന്ററില്‍ സ്വകാര്യത പങ്കിടുന്നതിന്റെ ചൂടന്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ്‌ പുറത്തുവിട്ടു. എടിഎമ്മിലെ തന്നെ സിസിടിവി പകര്‍ത്തിയതാണ്‌ ദൃശ്യങ്ങള്‍. പൗരന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കുക യുവാക്കള്‍ക്കും ഇടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ നടപടികളെ തടസ്സപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ്‌ പോലീസ്‌ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്‌. അതേസമയം തന്നെ ഇത്‌ വെറും ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ത്യ മുഴുവനും ഇത്‌ സംഭവിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ മുന്നറിയിപ്പെന്നും പോലീസ്‌ പറയുന്നു. ശീതീകരണ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നതിനായി മിക്ക എടിഎം ക്യാബിനുകളും കറുത്ത ഷീറ്റ്‌ കൊണ്ട്‌ മറച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ശല്യം കൂടാതെ രഹസ്യവേള കൈകാര്യം ചെയ്യാനുള്ള വേദിയാക്കി യുവാക്കള്‍ ഉപയോഗിക്കുകയാണ്‌. ചിലയിടങ്ങളില്‍ എടിഎമ്മിന്റെ സുരക്ഷയ്‌ക്കായി ജോലിക്കാരെ നിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക്‌ പണമോ പാരിതോഷികമോ നല്‍കിയും ആവശ്യക്കാര്‍ കാര്യം നടത്താറുണ്ടെന്നാണ്‌ വിവരം. മിക്കവറും എടിഎമ്മുകള്‍ കേടായതും 'എടിഎം ഔട്ട്‌ ഓഫ്‌ ഓര്‍ഡര്‍' ബോര്‍ഡുകള്‍ തൂങ്ങിയ ക്യാബിനുകളാണ്‌ യുവാക്കള്‍ അശ്‌ളീലതയ്‌ക്കായി ഉപയോഗിപ്പെടുത്തുന്നത്‌. നേരത്തേ യുവതീയുവാക്കള്‍ മെട്രോ ട്രെയിനുകള്‍ ലൈംഗികതയ്‌ക്കായി ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നെറ്റില്‍ തരംഗം ഉയര്‍ത്തിയിരുന്നു. അതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ എടിഎം ദൃശ്യങ്ങളും വിവാദമാകുന്നത്‌. 

Search site