സിറിയയുടെ രാസായുധ കരാറിന് യു.എന്‍ അംഗീകാരം

രാസായുധങ്ങള്‍ സംബന്ധിച്ച രാജ്യാന്തര കരാറില്‍ ഒപ്പുവെയ്ക്കാനുള്ള സിറിയുടെ അപേക്ഷ ഐക്യ രാഷ്ട്രസഭ അംഗീകരിച്ചു. രാസായുധ നിരോധന സംഘടനയില്‍ ചേരാനുള്ള സിറിയയുടെ അപേക്ഷയാണ് യു.എന്‍ അംഗീകരിച്ചത്.
 
അതേസമയം സിറിയന്‍ പ്രതിസന്ധിയെ സംബന്ധിച്ച് റഷ്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ കരാര്‍ സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അറിയിച്ചു. കരറില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ഒബാമ ഓര്‍മ്മപ്പെടുത്തി.
 
സിറിയന്‍ പ്രശ്‌നത്തില്‍ വഴിത്തിരിവായ ഒരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. സിറിയന്‍ ഭരണകൂടം ഇതിലൂടെ അതിന്റെ സാമൂഹിക ഉത്തരവാദിത്വം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുന്നതാണ്. ഒബാമ പ്രസ്താവനയില്‍ പറഞ്ഞു.
 
ഇന്നലെ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലര്‍വോവും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സിറിയക്ക് മേല്‍ സൈനിക നടപടി ഉണ്ടാകില്ലെന്ന് അമേരിക്ക തീരുമാനിച്ചത്.

Search site