സിറിയയില്‍ രാസായുധ പ്രയോഗം നടന്നുവെന്ന് ബാന്‍ കി മൂണ്‍

 സിറിയയില്‍ രാസായുധ പ്രയോഗം നടന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ പരിശോധകര്‍ക്ക് ലഭിച്ച വിവരമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ . എന്നാല്‍ രാസായുധം പ്രയോഗിച്ചത് ആരാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സിറിയയിലെ രാസായുധ പ്രയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ഉടന്‍ കൈമാറുമെന്ന് പരിശോധകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാസായുധ പ്രയോഗം നടന്നുവോ, ഉത്തരവാദി ആരാണ് എന്നിവ കണ്ടെത്തുകയാണ് പരിശോധകരുടെ ദൗത്യം. ഇതിന്റെ ഭാഗമായി അവര്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് സിറിയയിലെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരുകയാണ്. 1429 പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗത്തിന് ഉത്തരവാദികള്‍ സിറിയന്‍ ഭരണകൂടമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നിലപാട്.

Search site