സിറിയയില്‍ രാസായുധ പ്രയോഗം യു.എന്‍ സ്ഥിരീകരിച്ചു

സിറിയയില്‍ രാസായുധപ്രയോഗം നടന്നതായി യു.എന്‍ സ്ഥിരീകരിച്ചു. സരിന്‍ എന്ന വിഷവാതകമാണ് ഉപയോഗിച്ചതെന്ന്‌ ഇതേക്കുറിച്ച്‌ അന്വേഷിച്ച യുഎന്‍ സംഘം നല്കിയ റിപ്പോര്‍ട്ടില്‍ രാസായുധപ്രയോഗം നടന്നതായി സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് രാസായുധപ്രയോഗം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ സൂചനയില്ല.
 
 റിപ്പോര്‍ട്ട് പരിശോധക സംഘം യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി. മൂണിന് കൈമാറി. സിറിയയിലെ മനുഷ്യക്കുരുതിയില്‍ ബശാര്‍ ഭരണകൂടത്തിനും വിമതര്‍ക്കും ഉത്തരവാദിതത്തമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 
 സിറിയന്‍ തലസ്ഥാനമായ ഡമസ്കസിനു പ്രാന്തപ്രദേശമായ ഗൗട്ടയില്‍ ആഗസ്റ്റ് 21 നാണ് രാസായുധം പ്രയോഗം നടന്നത്. രാസായുധ പ്രയോഗത്തില്‍ ആയിരത്തി മുന്നൂറോളം പേര്‍ മരണപ്പെട്ടിരുന്നു.

Search site