സിറിയയില്‍ ടുണീഷ്യന്‍ യുവതികളുടെ 'സെക്സ് ജിഹാദ്‌'

ടുണീഷ്യയില്‍ നിന്നും നിരവധി യുവതികള്‍ സെക്സ് ജിഹാദിനായി സിറിയയിലേക്ക്‌ പോകുന്നതായി ടുണീഷ്യന്‍ ആഭ്യന്തരമന്ത്രി ലോത്ഫിബെന്‍ ജെഡു. സിറിയന്‍ ഭരണകൂടതിനെതിരെ 10 വര്‍ഷത്തിലേറെയായി യുദ്ധം ചെയ്യുന്ന വിമതരായ ഇസ്ലാമിക തീവ്രവാദികളെ ലൈംഗികമായി തൃപ്തിപ്പെടുത്താനാണ് യുവതികള്‍ സിറിയയിലേക്ക്‌ പോകുന്നത്. ഇവരില്‍ പലരും ഗര്‍ഭിണികളായാണ് തിരികെയെത്തുന്നതെന്നും ജെഡു പറഞ്ഞു.
 
ഇസ്ലാമിക തീവ്രവാദികളെ തൃപ്തിപ്പെടുത്തുന്നത് പരിശുദ്ധമായ കാര്യമാണെന്നപേരില്‍ വലിയ പ്രചാരങ്ങളാണ് ടുണീഷ്യയില്‍ നടക്കുന്നത്. 'ജിഹാദ്‌ അല്‍ നിഖ' (വിശുദ്ധ ലൈംഗിക യുദ്ധം) എന്ന പേരില്‍ സിറിയയിലെത്തുന്ന ഇവര്‍ 20, 30, 100തീവ്രവാദികളുമായൊക്കെ ബന്ധപ്പെടും. ഇവര്‍ പിന്നീട് തീവ്രവാദികളുടെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചാണ് തിരികെയെത്തുന്നതെന്നും ണീഷ്യയുടെ നാഷണല്‍ കോണ്‍സ്റ്റിറ്റന്റ് അസംബ്ലിയില്‍ സംസാരിക്കവേ ജെഡു പറഞ്ഞു.
 
നൂറുകണക്കിന് സ്ത്രീകള്‍ ഇത്തരത്തില്‍ സെക്‌സ് ജിഹാദികളായി സിറിയയിലെത്തുന്നുണ്ടെന്നാണ് ടുണീഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ബാഷര്‍ അല്‍ അസദിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ നിരവധി പുരുഷന്മാരും സിറിയയിലേക്ക് പോകുന്നുണ്ടെന്ന് ടുണീഷ്യന്‍ സര്‍ക്കാരും സമ്മതിക്കുന്നുണ്ട്. അതേസമയം എത്രപേര്‍ ഇത്തരത്തില്‍ സെക്‌സ് ജിഹാദികളായി എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരമില്ല. കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയിലേക്ക്‌ പോകാന്‍ ശ്രമിച്ച 6000 പേരെ തടഞ്ഞിരുന്നു.

Search site