സിനിമ കണ്ട് ചിരിച്ച് ചിരിച്ച് മരിച്ചു

നല്ല തമാശ ചിത്രങ്ങള്‍ കണ്ടതിന് ശേഷം മിക്കവരും പറയുന്ന ഒരു ഡയലോഗ് ആണ് . നല്ല സിനിമ നല്ല തമാശ ചിരിച്ച് ചിരിച്ച് മരിച്ചു എന്ന്. എന്നാല്‍ അത് സത്യമായാലോ .എങ്കില്‍ അങ്ങനെയും സംഭവിച്ചു . മുംബൈയിലാണ് സംഭവം നടന്നത് . 
 
 പുതിയ ഹിന്ദി ചിത്രമായ ഗ്രാന്‍ഡ് മസ്തി കണ്ട് മതിമറന്ന് ചിരിച്ച മംഗേഷ് എന്ന ഇരുപത്തിരണ്ടുകാരനാണ് മരണത്തിന് കീഴടങ്ങിയത് .തന്‍റെ കാമുകിയോടൊപ്പം സിനിമ കാണാന്‍ എത്തിയതായിരുന്നു മംഗേഷ്. എന്നാല്‍ ചിത്രത്തിലെ കോമഡി രംഗങ്ങള്‍ കണ്ട് ഉറക്കെ ചിരിച്ചുകൊണ്ടിരുന്ന മംഗേഷിന് പെട്ടന്ന് നെഞ്ച് വേദനയനുഭപ്പെടുകയായിരുന്നു.ആദ്യം കാര്യമാക്കിയില്ല എങ്കിലും വേദന കൂടിയപ്പോള്‍ ഉടനെ മംഗേഷിനെ വസായ് വെസ്റ്റിലെ കര്‍ദ്ദിനാള്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .
 
 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ മസ്തിയുടെ രണ്ടാം ഭാഗമാണ് ഗ്രാന്‍ഡ്‌ മസ്തി. ഇന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഗ്ലാമറിനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് എടുത്തിരിക്കുന്നത്. വിവേക്‌ ഒബ്രോയ്,റിതേഷ് ദെശ്മുഘ് ,അഫ്താബ് ശിവദാസ്നി തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം ഇതിനകം തന്നെ ഹിറ്റ് ആയി കഴിഞ്ഞു.

Search site