സിഗ്നല്‍ നിര്‍ദ്ദേശം തരുന്ന കാറുമായി ഓഡി

 ട്രാഫിക്ക് ലൈറ്റുകള്‍ നിറമാറുന്നതിന്റെ സമയം അളക്കാന്‍ സാധിക്കുന്ന കാര്‍ വരുന്നു.ജര്‍മ്മനിയിലെ ഓഡി കമ്പനിയാണ് ട്രാഫിക്ക് ലൈറ്റുകളുടെ നിറം ചുവപ്പില്‍ നിന്നും പച്ചയിലേക്ക് മാറുന്ന സമയം കണക്കാക്കി യാത്ര തിരിക്കാന്‍ സഹായിക്കുന്ന കാര്‍ വിപണിയില്‍ ഇറക്കുന്നത്.
 
ബെര്‍ലിനിലെ ട്രാഫിക്ക് സംവിധാനവുമായി സഹകരിച്ച് ഓഡി പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തു.
 
ബര്‍ലിന്‍ നഗരത്തിലെ ട്രാഫിക്ക് നിയന്ത്രിക്കുന്ന കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.ട്രാഫിക്ക് ലൈറ്റുകളുടെ മാറ്റത്തിനനുസരിച്ച് കാറില്‍ സന്ദേശം എത്തുന്ന രീതിയിലാണ് കാര്‍ നിര്‍്മ്മിച്ചിരിക്കുന്നതെന്ന് ഓഡി കമ്പനി പ്രതിനിധി ടിം ഫ്രോസെക്ക് പറഞ്ഞു.
 
ഈ സന്ദേശങ്ങള്‍ കാര്‍ ഡ്രൈവര്‍ക്ക് എത്ര സമയം ചുവന്ന ലെറ്റ് നിലനില്‍ക്കും എന്നും അടുത്ത പച്ച ലൈറ്റില്‍ എത്താന്‍ കാര്‍ എത്ര വേഗതയില്‍ പോവണമെന്നുള്ള നിര്‍ദ്ദേശവും നല്‍കുന്നു.
 
ഓഡി യുടെ പുതിയ സംരംഭത്തിന് വിവിധ രാജ്യങ്ങളില്‍ നിന്ന് വന്‍ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്.
 
അതേസമയം ബി എം ഡബ്ലു കമ്പനിയും ഇതേ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നുണ്ട്.

Search site