സാംസങ് ഗ്യാലക്‌സി നോട്ട് 3 ഇന്ത്യയില്‍; വില 49,900

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ഗ്യാലക്‌സി നോട്ട് 3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സപ്തംബര്‍ 25ന് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ എത്തുന്ന നോട്ട് 3യുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയിലെ 11 പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നതാണ്. 
 
പ്രാരംഭ ഓഫര്‍ എ്ന്ന നിലയില്‍ വോഡഫോണ്‍ 3ജി ഉപഭോക്താക്കള്‍ക്ക് പ്രതിമാസം രണ്ടു ജി.ബി വരെ ഇന്റര്‍നെറ്റ് സൗകര്യം ആദ്യ രണ്ടു മാസത്തേക്ക് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
 
5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലെയാണ് നോട്ട് 3യുടെ പ്രധാന ആകര്‍ഷണീയത. ഒപ്പം 168 ഗ്രാം മാത്രം ഭാരവും 8.33 മില്ലി കനവുമുള്ള നോട്ട് 3 സാംസങിന്റെ തന്നെ മുന്‍കാല ഉത്പന്നങ്ങളെ അപേക്ഷിച്ച് ലൈറ്റ് ആന്റ് സ്ലിം ആണ്. 1.9 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസര്‍ ആണ് നോട്ട് 3യില്‍ ഉപയോഗിച്ചിരിക്കുന്നത്. 
 
3ജി.ബി റാം, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 4.3 ജെല്ലിബീന്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം, 3200 എം.എ.എച്ച് ബാറ്ററി എന്നിവക്കൊപ്പം 32 ജി.ബി മെമ്മറി ശേഷി നോട്ട് 3യെ നിലവിലില്‍ വിപണിയില്‍ ഉള്ള മറ്റ് ഉത്പന്നങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.

Search site