സല്‍മാന്‍ ഖാന്‍ ആരാധകന്റെ മൊബൈല്‍ എറിഞ്ഞുടച്ചു

എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ തന്റെ ചൂടന്‍ സ്വഭാവത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ . ആരാധകന്റെ മൊബൈല്‍ പിടിച്ചുവാങ്ങി റോഡില്‍ എറിഞ്ഞു തകര്‍ത്തു. അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയതാണ് സല്‍മാനെ ചൊടിപ്പിച്ചത്. മുംബൈ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ കഴിയുന്ന നടന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാന്‍ എത്തിയ സല്‍മാന്‍ ഖാന്‍ കാറില്‍ നിന്നിറങ്ങവേ അനുമതിയില്ലാതെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ പിടിച്ചുവാങ്ങി റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് സല്‍മാന്‍ ഖാന്‍ ദിലീപ് കുമാറിനെ സന്ദര്‍ശിക്കാനെത്തിയത്.

Search site