ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണ് നാലുവയസുകാരി മരിച്ചു

ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നും വീണ് നാലുവയസുകാരി മരിച്ചു. കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി അബദ്ധത്തില്‍ ജനലിലൂടെ താഴെ വീഴുകയായിരുന്നു.
 
തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുട്ടിയുടെ മാതാവ് അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടയിലായിരുന്നു സംഭവം.
 
അല്‍നഹ്ദയിലെ സഹാറാ സെന്ററിനുമുന്‍പിലെ അല്‍ഒംറാന്‍ കെട്ടിടത്തിലാണ് അപകടമുണ്ടായത്. കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കുവൈറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി.

Search site