ശ്രീദേവിയും ചാനല്‍ അവതാരകയാകുന്നു?

അടുത്തുതന്നെ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന ഒരു തെലുങ്ക്‌ ചാനലില്‍ ബോളിവുഡ്‌ താരം ശ്രീദേവി അവതാരകയായി പ്രത്യക്ഷപ്പെടാന്‍ പോവുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഒരു ടോക്ക്‌ ഷോയുടെ അവതാരകയായി പ്രത്യക്ഷപ്പെടുന്ന ശ്രീദേവി ഈ പ്രോഗ്രാമില്‍ നിരവധി പ്രമുഖരുമായുള്ള അഭിമുഖങ്ങളും നടത്തുമെന്നാണ്‌ അറിയുന്നത്‌. ഒരു എപ്പിസോഡിന്‌ 25 ലക്ഷം രൂപയാണത്രെ ചാനല്‍ താരത്തിന്റെ പ്രതിഫലഫലം. ശ്രീദേവിയുടെ ഭര്‍ത്താവ്‌ ബോണി കപൂര്‍ ഹൈദരാബാദിലെത്തി ചാനലുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പു വച്ചു കഴിഞ്ഞുവെന്നാണ്‌ വിവരം. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഈ ടോക്ക്‌ ഷോയുടെ ഷൂട്ടിംഗ്‌ ആരംഭിക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. 

Search site