യുവതിയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ചു

പണത്തിനായി ഭര്‍ത്താവ് തന്നെ പലരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതി. മലപ്പുറം തിരുന്നാവായ സ്വദേശിനിയായ 20 കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. തന്റെ പരാതി ആദ്യം പോലീസ് സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളുടെ ഒത്താശയോടെയാണ് തന്നെ പീഢിപ്പിച്ചത് എന്നും യുവതി പരാതിയില്‍ പറയുന്നു.
 അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു മയക്കുമരുന്നു നല്‍കിയാണു തന്നെ ആദ്യമായി മറ്റൊരാള്‍ക്കു കൈമാറിയതെന്നു യുവതി പറയുന്നു. പീഡനരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് തന്നെ പീഡിപ്പിച്ചത്.
 രണ്ട് ദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും പണം വാങ്ങി പ്രശ്‌നം ഒത്തു തീര്‍ക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. ക്രൂരമായി തന്നെ നിര്‍ബന്ധിത വേഴ്ചക്ക് വിധേയരാക്കിയവരില്‍ എസ്.ഡി.പി.ഐ പ്രാദേശിക നേതാവടക്കം സമൂഹത്തില്‍ സ്വാധീനമുള്ള ചിലരുണ്ട്. ഭര്‍ത്താവിനു പണം നല്‍കിയ ശേഷം ഭീഷണിയിലൂടെയാണ് തന്നെ പീഡിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു. ആദ്യം ചെന്നപ്പോള്‍ പോലീസ് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇവര്‍ക്ക് പരാതി പോലീസില്‍ എത്തിക്കാന്‍ സാധിച്ചത്.

Search site