വി.ടി. നയീം കലാപ്രതിഭ എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവം: കിരീടം മഞ്ചേരിക്ക്

മൂന്ന് ദിവസമായി മലപ്പുറത്ത് നടന്ന 20-ാമത് എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവത്തില്‍ 286 പോയിന്റ് നേടി മഞ്ചേരി ഡിവിഷന്‍ ചാമ്പ്യന്‍മാരായി. 278 പോയന്റ് ലഭിച്ച തിരൂരങ്ങാടിക്കാണ് രണ്ടാംസ്ഥാനം. 254 പോയന്റുമായി കൊണ്ടോട്ടി ഡിവിഷന്‍ മൂന്നാംസ്ഥാനവും നേടി. 
 
 31 പോയന്റ് നേടിയ വി.ടി. നയീം ആണ് കലാപ്രതിഭ. 18 പോയന്റ് നേടി തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളജിലെ കെ.പി. നജീബ് റഹ്മാന്‍ കാമ്പസ് വിഭാഗത്തില്‍ കലാപ്രതിഭാ പട്ടം നേടി. സമാപനസംഗമത്തില്‍ ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നടത്തി. സ്വാഗതസംഘം ചെയ്ര്‍മാന്‍ സയ്യിദ് ഇബ്രാഹിം ബാഖവി മേല്‍മുറി അധ്യക്ഷതവഹിച്ചു. സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, ജില്ലാപഞ്ചായത്ത്അംഗം വി. സുധാകരന്‍, ഡി.ടി.പി.സി അംഗം എം.കെ. മുഹ്‌സിന്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, മുസ്തഫ കോഡൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, മജീദ് അരിയല്ലൂര്‍, എ.പി. ബശീര്‍ ചെല്ലക്കൊടി, കെ. സൈനുദ്ദീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, എ. ശിഹാബുദ്ദീന്‍ സഖാഫി, പി.കെ. മുഹമ്മദ് സ്വഫ്‌വാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Search site