വിവാഹ പ്രായം കുറച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

രാജ്യത്ത് വിവാഹത്തിന് മാനദണ്ഡമാക്കിയിരിക്കുന്ന പ്രായം കുറച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയുമെന്ന് ദേശിയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മമതാ ശര്‍മ്മ. പൊതുജനത്തിന് വിവാഹപ്രായം കുറയ്ക്കണമെന്നാണ് അഭിപ്രായമെങ്കില്‍ അത് പരിഗണിക്കേണ്ടതാണെന്നും മമത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വനിതാ കമ്മീഷന്റെ അഭിപ്രായം ചര്‍ച്ചയിലൂടെ മാത്രമേ പറയാന്‍ കഴിയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.
 
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആയി നിശ്ചയിക്കരുതെന്ന ആവശ്യവുമായി കേരളത്തിലെ മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തന്റെ വ്യക്തിപരമായ അഭിപ്രായം അറിയിച്ചത്. നേരത്തെ മുസ്ലിം ലീഗ് നേതാവായ വനിതാ കമ്മീഷന്‍ അംഗം നൂര്‍ബിന റഷീദ് ശൈശവ വിവാഹ നിരോധന നിയമം മുസ്ലീം മതത്തിന് എതിരല്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

Search site