വിഭജനമുണ്ടാക്കുന്ന മോഡിയെ ജനങ്ങള്‍ സഹിക്കില്ലെന്ന് നിധീഷ് കുമാര്‍

ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കുന്ന നേതാവിനെ അവര്‍ സഹിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മോഡിയെ പ്രധാനമന്ത്രി
സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബി.ജെ.പിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ സ്ഥാനാര്‍ത്ഥിത്വം വിനാശകാലേ വിപരീത ബുദ്ധിയെന്ന പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
 
മോഡിയെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം എല്പിച്ചതില്‍ പ്രതിഷേധിച്ചാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്‍.ഡി.എ സഖ്യം വിട്ടത്.
 
മോഡിയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് സഖ്യം വിടുന്നതിന് മുമ്പ് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു.
 
ഇന്നലെയാണ് നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം മോഡിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പുകളാണുള്ളത്.

Search site