വിദ്യാഭ്യാസരംഗത്ത് മലപ്പുറം ഇന്ന് മുന്നില്‍ - മുഖ്യമന്ത്രി

സ്വന്തം മണ്ണില്‍ ജോലിചെയ്ത് ജീവിക്കാന്‍ യുവാക്കള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
 ഇതിനായി സ്റ്റുഡന്റ് എംപവര്‍പോളിസിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുണ്ട്. മങ്കട ഗവ. കോളേജിന്റെ ഉദ്ഘാടനം കൊളത്തൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ഒരുകാലത്ത് പിറകിലായിരുന്ന മലപ്പുറം ഇന്ന് സംസ്ഥാനത്തുതന്നെ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
 
 പൊതുസമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസവകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. നഗരകാര്യ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, ടി.എ. അഹമ്മദ്കബീര്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, കെ.പി.എ. മജീദ്, മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി, ജില്ലാ കളക്ടര്‍ കെ. ബിജു, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ പി.കെ. വേലായുധന്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇ. പാത്തുമ്മക്കുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ടി. സലീന, കോക്കാടന്‍ റംല, കെ. സുബൈദ, പി. സുബൈദ, പി. മുഹമ്മദ്, ടി. അബ്ദുള്‍കരീം, എന്‍.കെ. അഹമ്മദ് അഷ്‌റഫ്, എം.കെ. റഫീഖ, കോളേജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. എന്‍.എം. മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Search site