വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പോലീസ് സ്‌റ്റേഷന് സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട് വാന്‍ റോഡില്‍ നിന്ന് താഴേക്ക് പതിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
 
 ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കനത്ത മഴയിലാണ് വാന്‍ നിയന്ത്രണം വിട്ടത്. കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന 13പേരടങ്ങുന്ന വിനോദയാത്രാ സംഘം വാനിലുണ്ടായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ഇ.പി.പിയൂഷ് കോഴിക്കോട്ടെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സ തേടി.

Search site