വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്മോഹന്‍ സിംഗ്

വര്‍ഗീയ ശക്തികള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും, വര്‍ഗീയ കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്. വര്‍ഗീയ കലാപങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയില്‍ കൂടിയ ദേശീയോദ്ഗ്രഥന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാര്‍ട്ടി നേതാക്കള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരടക്കം 150ഓളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ഗുജറാത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ വിട്ടുനിന്നു.

Search site