വണ്ടിച്ചെക്ക് കേസ്: പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറന്റ്

പണമില്ലാത്ത കാരണത്തിന്റെ പേരില്‍ ചെക്ക് മടങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് ബോളിവുഡ്താരം പ്രീതി സിന്റക്കെതിരെ അന്ധേരി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തിരക്കഥാകൃത്ത് അബാസ് ടയര്‍വാലയ്ക്ക് നല്‍കിയ 18.9ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നാണ് കേസ്. കേസ് വിചാരണയ്‌ക്കെടുത്ത നാല് കാലയളവിലും പ്രീതി സിന്റ ഹാജരാകാത്തിരുന്നതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. പ്രീതി സിന്റ നിര്‍മിച്ച ചിത്രത്തിന് അബാസ് ടയര്‍വാലയാണ് തിരക്കഥയെഴുതിയത്. പ്രേംരാജ് സംവിധാനം ചെയ്ത ഇഷ്‌ക്ക് ഇന്‍ പാരീസ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അബാസ് ടയര്‍വാല.

Search site