ലോറി കരാറുകാരനില്‍ നിന്ന് നഷ്ടം ഈടാക്കുമെന്ന് ഐ.ഒ.സി

ഐ.ഒ.സി പ്ലാന്റ് വളപ്പിലെ മതില്‍ ബുള്ളറ്റ് ടാങ്കറിടിച്ച് തകര്‍ത്ത സംഭവത്തില്‍ ലോറിയുടെ കരാറുകാരനില്‍നിന്ന് നഷ്ടം ഈടാക്കുമെന്ന് ചീഫ് പ്ലാന്റ് മാനേജര്‍ സി. ഭാസ്‌കരന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശിയാണ് കരാറുകാരന്‍. പത്തടിയോളം ഉയരമുള്ള കരിങ്കല്‍ക്കെട്ടാണ് തകര്‍ന്നത്. പാര്‍ക്കിങ് സ്ഥലത്തെ കോണ്‍ക്രീറ്റ് വരമ്പുകള്‍ക്ക് മുകളിലൂടെ കയറിയിറങ്ങി മതിലിലിടിക്കുകയായിരുന്നു.

Search site