ലോകസുന്ദരി മത്സരത്തിനെ വെല്ലുവിളിക്കാന്‍ മുസ്‌ലിം സുന്ദരികള്‍ ഒരുങ്ങുന്നു

ഇന്തോനേഷ്യയില്‍ നടക്കാന്‍ പോകുന്ന ലോക സുന്ദരി മത്സരത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്‌ലിം സുന്ദരികള്‍ സൗന്ദര്യ മത്സരത്തിന് ഒരുങ്ങുന്നു. മുസ്‌ലിമാഹ് വേള്‍ഡ് കോന്‍ഡസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മത്സരം ലോക സുന്ദരി മത്സരത്തിന് മുസ്‌ലിം സമുദായത്തിന്റെ മറുപടിയാണെന്ന് സംഘാടകനായ ഏക ശാന്തി പറഞ്ഞു.
 
മുസ്‌ലിം മതത്തിന്റെ ചട്ട പ്രകാരമാണ് സൗന്ദര്യ മത്സരം നടത്തുന്നത്. ആധുനികയും ആത്മീയതയും ജീവിതത്തില്‍ ഒരുമിച്ച് കൊണ്ടുപോകമെന്നതിന്റെ മാതൃകയാകും മുസ്‌ലിം സുന്ദരികളുടെ മത്സരമെന്നും ശാന്തി പറഞ്ഞു.
 
20 പേരാണ് മത്സരത്തില്‍ പങ്കെടുക്കുക. 500 പേരില്‍ നിന്നുമാണ് 20 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. മലേഷ്യ, ബ്രൂണേ, ബംഗ്ലാദേശ്, നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് സുന്ദരികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. 
 
ഇന്തോനേഷ്യയില്‍ സൗന്ദര്യ മത്സരം നടത്താന്‍ തീരുമാനിച്ചത് മുതല്‍ അശ്ലീല പ്രദര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ മുസ്‌ലിം സംഘടനകള്‍ കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സുന്ദരികള്‍ ബിക്കിനി ധരിക്കുന്നത് നിരോധിച്ചിരുന്നു.

Search site