റിലീസിനു മുമ്പുതന്നെ 'രാജാ റാണി' സൂപ്പര്‍ഹിറ്റ്

 
'ബോസ് എങ്കിറ ബാസ്‌കറി'നു ശേഷം മലയാളികളായ ആര്യയും നയന്‍താരയും ഒരുമിക്കുന്ന തമിഴ്ചിത്രം 'രാജാ റാണി' റിലീസിനു മുമ്പേ സൂപ്പര്‍ ഹിറ്റ്. പുതുമുഖ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന രാജി റാണിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ യൂട്യൂബില്‍ ഇതിനകം പന്ത്രണ്ടു ലക്ഷത്തിലധികമാളുകളാണ് കണ്ടത്. കോമഡി സെന്‍സേഷന്‍ സന്താനം, മലയാളി നടി നസ്രിയ നാസിം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 
എം. രാജേഷിന്റെ സംവിധാനത്തില്‍ മെഗാഹിറ്റായ 'ബോസ് എങ്കിറ ബാസ്‌കറി'ലെ ആര്യ - നയന്‍സ് - സന്താനം കൂട്ടുകെട്ടിന്റെ ഒത്തുചേരലും യുവതാരങ്ങളായ ജയ്, നസ്രിയ എന്നിവരുടെ സാന്നിധ്യവും് രാജാറാണിയെപ്പറ്റിയുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. യുവതലമുറയെ ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ആറ്റ്‌ലി പറയുന്നു. There is Love after love failure, There is life after love failure എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
 
ചിത്രത്തിന്റെ ട്രെയ്‌ലര്‍ മെഗാസ്റ്റാര്‍ രജനീകാന്തിനെ കാണിച്ചപ്പോള്‍ അദ്ദേഹം ഏറെ അഭിനന്ദിച്ചുവെന്ന് ആറ്റ്‌ലി പറയുന്നു. 
 
സെപ്തംബര്‍ അവസാനത്തോടെ ചിത്രം തിയ്യേറ്ററിലെത്തും.

Search site