റാസല്‍ ഖൈമയില്‍ ഇന്ത്യക്കാരന്‍ തൂങ്ങിമരിച്ചു

റാസല്‍ഖൈമയില്‍ നിര്‍മ്മാണ തൊഴിലാളി തൂങ്ങിമരിച്ചു. തന്റെ മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിതൂങ്ങിയാണ് 53കാരനായ  ആത്മഹത്യചെയ്തത്. ഇയാളുടെ മുറിയില്‍ താമസിക്കുന്ന പാക്കിസ്ഥാനിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
 പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മരണത്തിനുപിന്നില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോറന്‍സിക് റിപോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
 ഇയാള്‍ ഏറേ നാളുകളായി വിഷാദരോഗത്തിന് അടിമയാണെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Search site