റഫ അതിര്‍ത്തി കവാടം വീണ്ടും തുറന്നു

ഒരാഴ്ചയായി അടച്ചിട്ടിരുന്ന റഫ അതിര്‍ത്തി കവാടം ഈജിപ്ത് അധികൃതര്‍ വീണ്ടും തുറന്നു. ഗസ്സയിലേക്കുള്ള ഏക പ്രവേശ മാര്‍ഗമാണ് റഫ കവാടം. റഫ കവാടം തുറന്ന ഇന്നലെ നൂറോളം യാത്രക്കാരുമായി ഗസ്സയില്‍നിന്ന് രണ്ട് ബസുകള്‍ ഈജിപ്തില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നാലു മണിക്കൂര്‍ നേരം കവാടം തുറക്കാന്‍ ഈജിപ്ത് ഗവണ്‍മെന്‍റ് ധാരണയിലത്തെുകയായിരുന്നു. ഗസ്സയിലെ ഹമാസ് ഭരണകൂടവും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ഈജിപ്ത് അധികൃതരുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ധാരണ.

Search site