രൂപയുടെ മൂല്യത്തില്‍ വര്‍ധന

ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപക്ക് വന്‍നേട്ടം. രൂപയുടെ മൂല്യം ഉയര്‍ന്ന് ഡോളറിന് 61.70 എന്ന നിലയിലെത്തി. അതായത് ഒരു ഡോളറിന് 61.70 രൂപ.
 
63.38 ലായിരുന്നു ഇന്നലെ വിപണി ക്ലോസ് ചെയ്തിരുന്നത്. 
 
2009 മെയ് മാസത്തിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഓഹരി വിപണി ഇത്രയും വലിയ നേട്ടം കൊയ്യുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ നയമാണ് രൂപയുടെ മൂല്യത്തില്‍ തുണയായത്.
 
രൂപയുടെ മൂല്യം ഓഹരി വിപണയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 580 പോയിന്റ് ഉയര്‍ന്നു. ദേശീയ സൂചികയായി നിഫ്റ്റി 180 പോയിന്റ് ഉയര്‍ന്നു. 2004 നു ശേഷം ആദ്യമായാണ് നിഫ്റ്റി 6000 കടക്കുന്നത്.

Search site