രാമക്കല്‍മേട്

നിശബ്ദതയെ കീറിമുറിച്ച് ഹൂങ്കാരത്തോടെ ചീറി വരുന്ന കാറ്റ് മാത്രം. തമിഴ്നാട് അതിര്‍ത്തിയിലാണ് ഐതീഹ്യമുറങ്ങുന്ന ഈ വിനോദസഞ്ചാര കേന്ദ്രം. രാമപാദ സ്പര്‍ശമേറ്റ ഭൂമിയാണിവിടം എന്നാണ് ഐതിഹ്യം. സമുദ്രനിരപ്പില്‍ നിന്നും 3630 അടി ഉയരത്തിലാണ് രാമക്കല്‍മേട്‌. അല്‍പം ത്യാഗം സഹിച്ച് മുകളിത്തെിയാല്‍ നാം അദ്ഭുതസ്തബ്ധരാകും. വരദാനമായ ഈ മലമടക്കുകളുടെ മാസ്മര ഭംഗി വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വിധം മനോഹരമാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തികള്‍ വേര്‍തിരിച്ച് നീണ്ടുനിവര്‍ന്ന് കിടക്കുന്ന സഹ്യ പര്‍വത നിരകളിലെ ഭേദപ്പെട്ട രണ്ട് സാനുക്കളാണ് ഉയര്‍ന്ന പാറക്കൂട്ടം സ്ഥിതിചെയ്യുന്ന മേടും കുറവന്‍-കുറത്തി മലയും. ആഞ്ഞ് വീശുന്ന കാറ്റ് നല്‍കുന്ന കുളിര്‍മ സഞ്ചാരികളുടെ മനസില്‍ എന്നും തങ്ങി നില്‍ക്കും. ഇവിടെ കാറ്റിന് മണിക്കൂറില്‍ 35 കിലോമീറ്ററാണ് വേഗം. പലപ്പോഴും ഇത് 70 കിലോമീറ്ററില്‍ അധികമാകാറുണ്ട്. പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും പിന്നിട്ട് രാമക്കല്‍മേടിന്റെ സൗന്ദര്യം നുകരാന്‍ എത്തുന്ന സഞ്ചാരികളുശട എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 

Search site